Posts

മകര കുളിരിൻ വിശറിയുമായി കുണുങ്ങി വരുന്നൊരു തെന്നലേ..

Image
  മകര കുളിരിൽ മുങ്ങി കുളിച്ചു, പൂം കാറ്റേ, നീ ഇതിലേ വരൂ ! മകര കുളിരിൻ വിശറിയുമായി കുണുങ്ങി വരുന്നൊരു തെന്നലേ.. ചാമരം വീശി പറന്നു വരൂ നീ കുളിരിൻ കുളിരാം പൂം കാറ്റേ .. മകര കുളിരിൻ വിശറിയുമായി പാടി വരുന്നൊരു തെന്നലേ.. വിൺമുകിൽ വന്നു വിരിഞ്ഞല്ലോ തൂ മഞ്ഞു പോയി മറഞ്ഞല്ലോ ആരുടെ ചന്ദന മധു മലർ നുള്ളി തഴുകി വരുന്നു പരിമളമായ് ശിശിര കുളിരിൽ പൊതിയുമ്പോൾ തൂമൊഴി തെന്നലായ് നിറയുമ്പോൾ നിന്നിൽ വിരിയും മധുരതം നുകരാൻ കുളിരിൽ മുങ്ങി ഇതിലെ വരൂ മകര കുളിരിൻ വിശറിയുമായി കുണുങ്ങി വരുന്നൊരു തെന്നലേ ചാമരം വീശി പറന്നു വരൂ നീ കുളിരിൻ കുളിരാം പൂം കാറ്റേ .. Lyrics & Music : Saju Sanipa, Singer : Reema S, Studios & Recording : Sunish, Bensun Creations Song : Makara Kulirin Vishariyumaayi.. Face book :  https://www.facebook.com/sanipa.in.page Other songs on Youtube : https://www.youtube.com/c/SanipaMusic Malayalam Classic Melody song Sanipa Music : Studio recorded Malayalam song Websites : https://sanipamusic.com/ Subject of the songs : https://sanipamusi...

പ്രദോഷ സന്ധ്യാ ദീപങ്ങൾ തെളിക്കും സുന്ദര മണി നീ താരകേ..

Image
  പ്രദോഷ സന്ധ്യാ ദീപങ്ങൾ തെളിക്കും സുന്ദര മണി നീ താരകേ.. താരക സുന്ദരിമാർ വിളക്കേന്തി, നൃത്ത ചുവടുകളാൽ ചിത്രം വരയ്ക്കുന്ന രാത്രിയിൽ, മാനവൻ്റെ മനോജ്ഞ ചിന്തകൾ ഉണർന്നുവല്ലോ ! പ്രദോഷ സന്ധ്യാ ദീപങ്ങൾ തെളിക്കും സുന്ദര മണി നീ താരകേ.. വിണ്ണിൽ മണ്ണിൽ പൂക്കളമെഴുതും സ്വർഗ്ഗ ഭാമിനി മായിക നീ പ്രദോഷ സന്ധ്യാ ദീപങ്ങൾ തെളിക്കും സുന്ദര മണി നീ താരകേ.. പാലൊളി തൂകും ലാവണ്യ കന്യകൾ അഞ്ജന ചിത്ര മിതെഴുതുമ്പോൾ ശാരദ മണി നിൻ നൃത്യ വസന്തത്തിൽ അനന്യമാം അംബര ഭാഗിനികൾ ഹാ ! അനന്യമാം അംബര ഭാഗിനികൾ പ്രദോഷ സന്ധ്യാ ദീപങ്ങൾ തെളിക്കും സുന്ദര മണി നീ താരകേ.. മൃദുല വിചാര വികാരമാം തന്ത്രികൾ മീട്ടുക നിൻ മണി വീണയാലെ ഇരുളും മാനവ ചിന്തയിതിൽ മുകുളങ്ങൾ വിടർത്തിയ ഭാമിനി നീ.. ഹോ ! മുകുളങ്ങൾ വിടർത്തിയ ഭാമിനി നീ പ്രദോഷ സന്ധ്യാ ദീപങ്ങൾ തെളിക്കും സുന്ദര മണി നീ താരകേ.. വിണ്ണിൽ മണ്ണിൽ പൂക്കളമെഴുതും സ്വർഗ്ഗ ഭാമിനി മായിക നീ.. സാജു സാനിപ  Sanipa Music | Lyrics & Music : Saju Sanipa, Singer : Malavika Sreekumar, Studios & Recording : Sunish, Bensun Creations Song : Prad...

മഞ്ഞിൻ പൂക്കുട മകുടവുമേന്തിയ...

Image
  മഞ്ഞിൻ പൂക്കുട മകുടവുമേന്തിയ... സഹ്യാദ്രിയിൽ ജനിച്ചു, പിച്ച വച്ച് തളിരിടുന്ന നമ്മുടെ പ്രിയ തരംഗിണി (നദി) ചൊല്ലുന്ന കഥ കേട്ടോ ! മോഹങ്ങളുടേയും, മോഹ ഭംഗങ്ങളുടെയും വിസ്മയ അനുഭവ അനുഭൂതികൾ. മോഹം വിടർത്തുന്ന കഥകളുടെ ചെപ്പുമായി, ഓണനാളിൽ അവൾ പൂക്കൾ ചൂടി എത്തുന്നതോടെ, നാട്ടിൽ ഉത്സവമാറാടി .. മഞ്ഞിൻ പൂക്കുട മകുടവുമേന്തിയ സഹ്യാദ്രി തൻ കൊടുമുടിയിൽ ചിലമ്പുകൾ തുള്ളി തത്തി വരുന്നൊരു സുന്ദരിയാരോ കതിർമണി നീ കാടുകൾ, മേടുകൾ അരുവികൾ ചൊല്ലും കിളികൾ പാടും കഥകളുമായ് സൗഗന്ധികമീ പൂക്കൾ പാടും മോഹം വിടർത്തും സ്വപ്നമിതാ വേളി നിലാവിൽ പൂക്കുട ചൂടും വാക പെണ്ണിൻ കഥ പറയൂ കേരം വിളയും കേരള നാട്ടിൽ സ്വപ്നം വിരിയും ഉത്സവമായ് .... മലനാടിൻ കനൽ കാന്തി പടർത്തും ഏല കുളിരിൻ മധുവനിയിൽ കാനന വസന്തം തളിരിടും പോലെ ചിലമ്പി വരുന്നൊരു പൂക്കാരി നീ വെൺ കതിർ ചൂടി തുള്ളി വരൂ നീ ഓണ കാറ്റിൻ വയ ലേലകൾ പൊന്നിൻ മണികൾ കൊയ്യും മനസ്സിൽ സ്വപ്നം വിരിയും ഉത്സവമായ് ഓണ നിലാവിൽ പുടവ യുടുത്തു അഞ്ചും അലയാൽ മിന്നിടൂ നീ കേരം വിളയും കേരള നാട്ടിൽ സ്വപ്നം വിരിയും ഉത്സവമായ് .... മഞ്ഞിൻ പൂക്കുട മകുടവു...

കുഞ്ഞികുടിയിൽ കിനാവ് ചൂടും കുഞ്ഞി പൂം തേൻ കിളിയേ..

Image
കുഞ്ഞികുടിയിൻ പൊന്മലരേ … കുഞ്ഞി പൂം തേൻ കിളിയേ … കുഞ്ഞികുടിയിൽ കിനാവ് ചൂടും കുഞ്ഞി പൂം തേൻ കിളിയേ കുഞ്ഞി മലർ പൂവും ചൂടി കണ്ണെഴുതി നീ വായോ .. ഈ മുറ്റത്തു പൂത്തു നിൽക്കും മലർ മുല്ലയിൻ പൂ നുള്ളാൻ എന്തുവോ നീ എത്തിടാത്തു കുഞ്ഞിയിളം തേൻകിളിയേ പുഞ്ചമലർ പൂവിറുക്കും കണ്മണിയാം പൂം കുളിരേ സിന്ദുര കുളിർ പീലി ചാർത്തി വളയും കിലുക്കി നീ വായോ.. എന്തേ നിനക്കി മൂകഭാവം എന്നെ യിപ്പോൾ കാണുമ്പോൾ നിൻ വിഷാദം ചൊല്ലിടു നീ പൊന്നിൻ മുത്തേ പൂം കിളിയേ എന്തേ നിനക്കി ആർദ്ര വദനം നിൻ കണ്ണിൽ കാണ് വൂ ഞാൻ എൻ മനം ഉരുകി പോമേ നീ തകർന്നാൽ തേൻ കുളിരേ കുഞ്ഞികുടിയിൻ പൊന്മലരേ കുഞ്ഞി പൂം തേൻ കിളിയേ കുഞ്ഞി മലർ പൂവും ചൂടി കണ്ണെഴുതി നീ വായോ .. എന്തേ നിനക്കി വിഷാദ വര്‍ണ്ണം ആ ധ്വനിയിൽ കേൾപ്പൂ ഞാൻ നിൻ വേദന ചൊല്ലുമോ നീ പൊന്നിൻ മുത്തേ പൂം കിളിയേ എങ്ങോ മറഞ്ഞാ മന്ദഹാസം ഈ മനസ്സിൽ കുളിരേകാൻ എങ്ങുവോ പറന്നകന്നോ കിനാവു പോൽ തേൻ കിളിയേ കുഞ്ഞികുടിയിൻ പൊന്മലരേ … കുഞ്ഞി പൂം തേൻ കിളിയേ … കുഞ്ഞി മലർ പൂവും ചൂടി കണ്ണെഴുതി നീ വായോ .. Sanipa Music Lyrics & Music : Saju Sanipa, Singer...

നീലത്താമര .. സംഗീതവും, സംഗീതവിഷയവും

Image
നീലത്താമര .. സംഗീതവും, സംഗീതവിഷയവും.. നീലത്താമര.. ആദ്യാനുരാഗം   മനസ്സിലുണർത്തിയ  ഉത്‌കൃഷ്‌ടമായ വികാരഭാവങ്ങൾ  ഈ  വരികളിൽ ദൃശ്യരൂപം പകരുന്നുവോ  ?.. നീലത്താമര ഇതളിൽ വിരിഞ്ഞൊരു  സുന്ദര പുഷ്പമായ് വിടരുക നീ  വർണ്ണ പൊയ്കയിൽ നീന്തി തുടിക്കുമൊരു  സുവർണ്ണ ശലഭമായ്  അണയുമീ  ഞാൻ  ഉണരൂ നീ, പുതുപുലരി പിറന്നു  സൂര്യദീപം തെളിയുകയായ്  വിടരൂ  നീ, മലർ കാന്തി  പരത്തി  ലോകർക്കേവതും വിസ്മയമായ്  മന്ദാരവനികയിൽ  പുളകങ്ങൾ പൊഴിക്കുമാ   പൊന്മലർ  വസന്തം തീർത്തിടൂ നീ  എൻ കരളിൽ  കുളിരുകൾ  കോരിടും   ആ സുന്ദരമിഴികളിൽ മയങ്ങിതോ ഞാൻ  മാനം തുടുത്തൂ നിൻ കാന്തിയി ലലിഞ്ഞി  മേഘ ശകലങ്ങൾ അടുക്കുകയായ്  വാഴ്ത്തിടുന്നൂ   നിൻ അഴകിലുണർന്നു  സ്വര വാദ്യമുയർത്തിയാ കിന്നരങ്ങൾ  നീല താമര ഇതളിൽ വിരിഞ്ഞൊരു  സുന്ദര പുഷ്പമായ് വിടരുക നീ  വർണ്ണ പൊയ്കയിൽ നീന്തി തുടിക്കുമൊരു  സുവർണ്ണ ശലഭമായ്  അണയുമീ  ഞാൻ Lyric & musuc : Saju Sanipa, Youtube v...

താര വിസ്മയ രാവിൽ .. സംഗീത ഹേതു..

Image
താര വിസ്മയ രാവിൽ .. അത്യന്തപുരം ആനന്ദകരമായ ഗ്രാമീണ വാനക്കാഴ്ച്ചയിൽ മനം കുളിർത്ത, എൻ്റെ കുഞ്ഞുകാലത്തെ അനുഭവത്തിൽ നിന്ന് പകർത്തിയ ഗാനം.. വർണ്ണ താരക ജ്വാലകൾ വിളങ്ങിടും സുതര സുന്ദര രാവിലിതിൽ അലയും ചിന്തയിൽ തേടിടുനെന്തിഹോ സ്വർഗ്ഗ വീഥിയിൽ അലയുന്നുവോ അലസമീ വിധം അലയും മനമീ അതിശയ പഥങ്ങളിൽ മറഞ്ഞിടുന്നോ വർണ്ണ താരക ജ്വാലകൾ വിളങ്ങുമീ സുതര സുന്ദര രാവിലിതിൽ വാന വീചിതൻ കാഴ്ച യോ സുഖതരം താരക കാന്തി യിൽ മയങ്ങിടു ഞാൻ വാന വീചിതൻ കാഴ്ച യോ സുഖതരം താരക കാന്തി യിൽ മയങ്ങിടു ഞാൻ ആന്തര വീഥികൾ തേടി യലയും എൻ പ്രിയ നേതൊരു താരമിതിൽ വർണ്ണ താരക ജ്വാലകൾ വിളങ്ങിടും സുതര സുന്ദര രാവിലിതിൽ ഭാവന പൂണ്ടൊരു ക്ഷണ നേരമീ പരിസരമൊന്നായ് മറന്നിടു ഞാൻ പ്രപഞ്ച സത്യമാം വിസ്മയ വീഥി തൻ അനന്ത വ്യൂഹത്തിൽ എന്തുവോ നാം വർണ്ണ താരകജ്വാലകൾ വിളങ്ങുമീ സുതര സുന്ദര രാവിലിതിൽ .. Lyric & Music writer : Saju Sanipa, S inger : Rajani Paramanandan Dancer : Rithika Youtube video : https://www.youtube.com/watch?v=XzMBF4uaUHI https://www.facebook.com/sanipa.in.page www.sanipamusic.com #SanipaMusic #Malayalam Melodies # Dance ...

എന്താ പൊന്നേ.. സംഗീതവും, സംഗീതവിഷയവും...

Image
എന്താ പൊന്നേ.. കുറച്ചു  കാലം മുൻപ്  വനാന്തരങ്ങളിലെ ഒരു പഴയ ഗോത്രത്തിൽ നടന്ന  സംഭവത്തിന്ടെ  ഭാവന.  ഗാനം,  ഈ കാലഘട്ടത്തിലെ ശ്രോതാക്കൾക്ക്   അനുയോജ്യമായ  രീതിയിൽ  കാഴ്ച വയ്ക്കുന്നു.  വൃക്ഷക്കൂടാരത്തിൽ   താമസിച്ചു നാടോടി ഗാനം പാടുന്നതും ധാന്യങ്ങളും മറ്റു വനവിഭവങ്ങളും  ശേഖരം നടത്തുന്നതുമായ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്ന കുടുംബങ്ങളിലെ കമിതാക്കൾ. കമിതാക്കൾ തമ്മിലുള്ള  വാഗ്വാദമാണ്  ഈ ഗാനത്തിന്റെ പ്രതിപാദ്യവിഷയം. കാമുകൻ ആഗ്രഹിച്ച കാമുകി, മറ്റൊരുവന്ടെ  വീരതയിലും, പ്രതാപത്തിലും വഴുതിമാറിയ കഥയാണ് സാരം. കാമുകിയെ മനം മാറ്റാൻ  പഴയ കാമുകന്റെ ശ്രമവും, കാമുകി  തൻ്റെ  പ്രവർത്തി ന്യായീകരിക്കുന്നതും വരികളിൽ കാണാം. എന്താ പൊന്നേ.. ================ എന്താ പൊന്നേ , എന്നോടൊപ്പം പാടാനായ് കൂടാത്തു കാടും മേടും താണ്ടി നാമാ മഞ്ഞിൻ തീരം തീണ്ടാല്ലോ എന്താലും എന്നെ കൂട്ടാ മാമരത്തിൽ പൂകില്ലോ ഞാനോ നിന്നിൽ സ്വപ്നം പൂണ്ടിട്ടെന്തേ കാലം ആശിച്ചു അയ്യോ ! ഞാനേ, മുന്നേ നാൾ നിന്നെ കൂടെ ആശ...

സുവർണ്ണമുകിലേ... സംഗീതവും, സംഗീതവിഷയവും...

Image
ആകാശത്തു മുകിലിനെ നോക്കി  അതിശയിച്ചു നിൽക്കുന്ന ഒരു കൊച്ചു കുട്ടിയുടെ ആത്മാർത്ഥ ആഗ്രഹമാണ് സുവർണ്ണമുകിലെ  എന്ന ഗാനത്തിന് ആധാരം.  സുവർണ്ണമുകിലിനെ  എന്നും  അതിശയത്തോടു കാണുന്ന കുട്ടിക്ക്, മുകിലിനെ കൂടെ കൂട്ടിയാൽ  തന്ടെ  ഏകാന്തത അവസാനിപ്പിക്കുമെന്നും യഥേഷ്ടം എവിടെയും  കൂടെ പറന്നു പോകാമെന്നും ആശിക്കുന്നു. ദിശ തെറ്റി പറക്കുന്ന മുകിലിന്   മാര്‍ഗനിര്‍ദ്ദേശം  അത്യാവശ്യമാണെന്നും അവൾ മനസിലാക്കുന്നു. കൂടെ വന്നാൽ ഉത്തമ തോഴിയാകാമെന്നും കുട്ടി ഉറപ്പു കൊടുത്തിരിക്കുന്നു. പല തവണ അപേക്ഷിച്ചിട്ടും കൂടെ വരുന്നില്ല എന്ന് കണ്ട കുട്ടിയുടെ ആത്മ രോദനമാണ് ഈ ഗാനത്തിന്ടെ സാരം   സുവർണ്ണമുകിൽ  ================ സുവർണ്ണമുകിലേ,  സുവർണ്ണമുകിലേ,  അരികിൽ അണയുമോ നീ ? സുന്ദരമായൊരു സ്വപ്‌നത്തെ വിടർത്തും സുവർണ്ണ സഹചരനേ  അനന്തമാകുമീ നീല വിഹായസ്സിൽ നീന്തി യകലരുതേ  എന്നെയീനേരം കൂട്ടീടുമെന്നാൽ അണയാം  നിൻ തുണയായ് ! വരുമോ നീ വിൺമുകിലേ  വഹിക്കൂ  നീ  വൻ ചിറകിൽ...

സ്വപ്ന സൗഗന്ധികം... സംഗീതവും, സംഗീതവിഷയവും...

Image
സ്വപ്ന സൗഗന്ധികം... ... .. സംഗീതവിഷയം... സമയചക്രത്തിൽ  ഒരു സ്വപ്നം പോലെ വിടരുന്ന സൗഗന്ധികപ്പൂക്കളല്ലയോ  നാം... സൗഗന്ധിക പൂക്കൾ വിടരുന്ന സമയം  വസന്തത്തിന്റെ ശോഭ പരത്തുന്നു. ഹ്രസ്വവും സുന്ദരമായ ഋതു കാലത്തു  ആസ്വദിക്കുവാനും ആസ്വദിക്കപ്പെടുവാനും ഉള്ള  സന്ദര്‍ഭങ്ങൾ ബഹുവിധം. സൗരഭ്യം പരത്തുന്ന സൗഗന്ധികപ്പൂക്കൾ പോലെയാണോ നാമും.  ഗാനം കേട്ട്‌  നോക്കൂ..  സ്വപ്ന സൗഗന്ധികം =================== സമയരഥത്തിൽ  ഒഴുകിവരുന്നൊരു  സ്വപ്ന  സൗഗന്ധികമല്ലോ നാം..  വിടരുമീ വേളയിൽ ചൊരിയുമീ സുഗന്ധം  രാഗവസന്തമായ് ഉണർത്തീടുമ്പോൾ                                 സമയരഥത്തിൽ..... വശ്യ സുന്ദര  ഋതു പകലൊളിയിൽ  തേൻ വണ്ടി-ണയായ് പൂകിടുമ്പോൾ  ഈണമൊഴിഞ്ഞൊരു വണ്ടിണ  മൂളും  രാഗ ധ്വനത്തിൽ മയങ്ങിടുമ്പോൾ  പൂമ്പൊടി ചിന്നും പവന ഹനത്താൽ  ആടിയുലഞ്ഞീ  മാ തലത്തിൽ  അസ്തമസന്ധ്യയിലലിയുമീ നൊമ്പരം  സപ്‌തകിരണത്താൽ മാഞ്ഞിടുമോ...

സാഗരമേ .. സംഗീതവും, സംഗീതവിഷയവും...

Image
സാഗരമേ .. .. സംഗീതവിഷയം... കുറെ നേരം സാഗര  തീരത്തു ചെലവിടുമ്പോഴും, മഹാസാഗരവുമായുള്ള  ആ സമ്പർക്കത്തിൽ  നിന്നു  ലഭിക്കുന്ന  ഊര്‍ജ്ജവും ഉന്മേഷവും അതിശയകരമാണ്. ജീവജാലങ്ങളെ പേറുന്ന മഹാസാഗരം ജീവദായകനും ജീവനെ ഗ്രഹിക്കുവാനും ശക്തനാണ്. മഹാസാഗരവുമായി  സൂര്യന്റെയും ചന്ദ്രന്റെയും ബാന്ധവം കൊണ്ടുതന്നെയല്ലേ ഭൂമിയിൽ ജീവൻ നിലനില്ക്കുന്നത്. മഹാസാഗരം  എന്നും  എന്നിൽ പുതു വികാരം ജനിപ്പിക്കുന്നു ! സാഗരം   താങ്കൾക്കും  ഒരു  നവഉന്മേഷം  പ്രദാനം ചെയ്യുന്നില്ലേ  ? ഗാനം കേട്ടുനോക്കൂ ! സാഗരമേ .. . ============= സാഗരമേ, നിന്നിൽ നിന്നുണരൂ ഈ ഭൂവനത്തിൻ സ്പന്ദനങ്ങൾ സാഗരമേ, നിന്നിലലിയൂ ഈ ജീവനത്തിൻ ശംഖോലികൾ പകലുണരും നിൻ ശ്രുതി കേട്ടി- ട്ടീ ഭൂതലത്തിൻ പ്രാണനിതായ് നിന്നെ പുൽകാൻ ഉദിച്ചുയരും സൂര്യനും ചന്ദ്രനും ഗഗനമിതിൽ (സാഗരമേ..) നിന്നിലലിയു എൻ മനമിന്നും ചിന്തയുണർത്തും കമ്പനങ്ങൾ പ്രാണനുണർത്തും നിൻ ഗീതികളാൽ ജീവനരാഗം പകർന്നുതരൂ.. (സാഗരമേ..) Lyrics & Music : Saju Sanipa, Singer : Jose Sagar Youtube videos : https:...

കനക നിലാവ്... സംഗീതവും, സംഗീതവിഷയവും

Image
കനക നിലാവ്... സംഗീതവിഷയം നിലാവിൽ മയങ്ങുന്ന സുന്ദരിയായ ധരണിയോട്, അവളുടെ കാമുകർക്ക് ഉണ്ടാവുന്ന വികാര പ്രകടനങ്ങളുടെ വർണ്ണന. അഷ്ടപദി രാത്രിയിൽ നിലാവിൻടെ നേരിയ ഉടയാട ധരിച്ചു സുന്ദരിയായ ധരണിയെ കാണേണ്ടത്‌ തന്നെ. ഗ്രാമാന്തരങ്ങളിൽ കുന്നും താഴ്വരയും, അരുവികളും, വയലുകളും, വൃക്ഷലതാദികളും നിറഞ്ഞ സൗന്ദര്യം ആരുടെ  ഹൃദയമാണ് ഹരിക്കാത്തത്.  രാക്കിളിയുടെ പാട്ടുകേട്ട് മയങ്ങി പോയ ധരണിയെ, ഭ്രമിച്ചു ആശ്ലേഷിക്കാൻ താരകം .... പൂക്കളുടെ ഗന്ധം നുകർന്നുകൊണ്ട് ധരണിയെ ആലിംഗനം ചെയ്‌ത്‌ കടന്നുപോയ മാരുതന്ടെ ചെയ്‌തി , കണ്ടു നിന്ന കാർവർണ്ണ തരുണന് ഒട്ടും സഹിച്ചില്ല.... ഇനി പാട്ട് കേട്ടു നോക്കൂ.. കനക നിലാവ് ================ അഷ്ടപതിയിലെ കനക നിലാവിൽ പൂത്തു മദിക്കുമീ സുന്ദര രാവിൽ ചന്ദ്രക കാന്തിയിൽ പുടവയണിഞ്ഞു സുന്ദരിയായ് നീ ധരണി മയങ്ങി അഷ്ടപതിയിലെ കനക നിലാവിൽ രാക്കിളി മീട്ടിയ താരാട്ടു പാട്ടിൽ കേട്ടു മയങ്ങി ഈ ശീതള രാവിൽ പുൽകാൻ വെമ്പിയ കനക താരം പൂത്തിരി ചൂടി മിന്നി മറഞ്ഞോ ? അഷ്ടപതിയിലെ കനക നിലാവിൽ മാരുതൻ പുൽകിടും മേനിയിൽ ഉയരുമാ പൂവിടും കുസുമിത സുരഭില ഗന്ധം കാമം പൂണ്ടൊരു കാർവർണ്ണ കോമളൻ തേൻ മ...

യവന പ്രിയ നായികേ... സംഗീതവും, സംഗീതവിഷയവും

Image
യവന പ്രിയ നായികേ... സംഗീതവിഷയം എന്ത് ? കല്യാണ പ്രായം കഴിയാൻ പോകുന്ന യുവാവിന്, ഗൾഫിൽ ജോലിയുള്ള യുവതിയോട് തോന്നുന്ന പ്രണയം വർണ്ണിക്കുന്ന ഗാനം.. ഇവിടെ ജോലി ചെയ്തിട്ട് പ്രയോജനം ഒന്നും കാണുന്നില്ല. ഇവിടെ ആർക്കും എന്നെ ഒരു വിലയുമില്ല. കാശുണ്ടങ്കിലേ രക്ഷയുള്ളൂ . എത്ര കൂട്ടുകാർ ഗൾഫിൽ പോയി രക്ഷപ്പെട്ടിരിക്കുന്നു ഏതായാലും എനിക്ക് സാങ്കേതികമായ പരിജ്ഞാനവും ഇല്ല. അവിടെ എത്തിപെട്ടങ്കിൽ ഏതെങ്കിലും ജോലി കിട്ടാൻ ഒരു കൈ നോക്കാമായിരുന്നു. വിവാഹം കഴിക്കാനുള്ള പ്രായവും കടന്നിരിക്കുന്നു. അന്ന് പരിചയപ്പെട്ട ഗൾഫിൽ ജോലിയുള്ള യുവതിയെ കയ്യിലെടുക്കുകയെ വഴിയുള്ളു. അവൾ മിടുക്കിയുമാണ്. കല്യാണവും കഴിക്കാം ജോലിയും നോക്കാം. ഇനി ഇവിടെ നിന്നിട്ടു ഒരു കാര്യവുമില്ല. ഇതേയുള്ളൂ അവസാന മാർഗം ഈ വഴി നോക്കുന്ന എത്ര പേരെ നമുക്കറിയാം ! ഇനി പാട്ട് കേട്ടു നോക്കൂ യവനപ്രിയ നായികേ ======================== യവന പ്രിയ നായികേ സ്വർണ്ണത്തേരിലേറി വാ ഇന്ദുവർണ്ണ പുഷ്പം ചൂടി മധു മതിയായ് നീ വരൂ യവന സ്വപ്ന ഗായികേ വ്യഥയാൽ എരിയുമീധരത്തിൽ അരുമ കിരണം തൂകു നീ സ്നേഹ പ്രിയ നായികേ പ്രസന്നവതിയായ് നീ വ...