താര വിസ്മയ രാവിൽ .. സംഗീത ഹേതു..
താര വിസ്മയ രാവിൽ ..
അത്യന്തപുരം ആനന്ദകരമായ ഗ്രാമീണ വാനക്കാഴ്ച്ചയിൽ മനം കുളിർത്ത, എൻ്റെ കുഞ്ഞുകാലത്തെ അനുഭവത്തിൽ നിന്ന് പകർത്തിയ ഗാനം..
വർണ്ണ താരക ജ്വാലകൾ വിളങ്ങിടും
സുതര സുന്ദര രാവിലിതിൽ
അലയും ചിന്തയിൽ തേടിടുനെന്തിഹോ
സ്വർഗ്ഗ വീഥിയിൽ അലയുന്നുവോ
അലസമീ വിധം അലയും മനമീ
അതിശയ പഥങ്ങളിൽ മറഞ്ഞിടുന്നോ
വർണ്ണ താരക ജ്വാലകൾ വിളങ്ങുമീ
സുതര സുന്ദര രാവിലിതിൽ
വാന വീചിതൻ കാഴ്ച യോ സുഖതരം
താരക കാന്തി യിൽ മയങ്ങിടു ഞാൻ
വാന വീചിതൻ കാഴ്ച യോ സുഖതരം
താരക കാന്തി യിൽ മയങ്ങിടു ഞാൻ
ആന്തര വീഥികൾ തേടി യലയും
എൻ പ്രിയ നേതൊരു താരമിതിൽ
വർണ്ണ താരക ജ്വാലകൾ വിളങ്ങിടും
സുതര സുന്ദര രാവിലിതിൽ
ഭാവന പൂണ്ടൊരു ക്ഷണ നേരമീ
പരിസരമൊന്നായ് മറന്നിടു ഞാൻ
പ്രപഞ്ച സത്യമാം വിസ്മയ വീഥി തൻ
അനന്ത വ്യൂഹത്തിൽ എന്തുവോ നാം
വർണ്ണ താരകജ്വാലകൾ വിളങ്ങുമീ
സുതര സുന്ദര രാവിലിതിൽ ..
Lyric & Music writer : Saju Sanipa,
Singer : Rajani Paramanandan
Dancer : Rithika
Youtube video : https://www.youtube.com/watch?v=XzMBF4uaUHI
#SanipaMusic #Malayalam Melodies # Dance Music
# Malayalam Classical Music
Comments
Post a Comment