മഞ്ഞിൻ പൂക്കുട മകുടവുമേന്തിയ...
മഞ്ഞിൻ പൂക്കുട മകുടവുമേന്തിയ...
സഹ്യാദ്രിയിൽ ജനിച്ചു, പിച്ച വച്ച് തളിരിടുന്ന നമ്മുടെ പ്രിയ തരംഗിണി (നദി) ചൊല്ലുന്ന കഥ കേട്ടോ ! മോഹങ്ങളുടേയും, മോഹ ഭംഗങ്ങളുടെയും വിസ്മയ അനുഭവ അനുഭൂതികൾ. മോഹം വിടർത്തുന്ന കഥകളുടെ ചെപ്പുമായി, ഓണനാളിൽ അവൾ പൂക്കൾ ചൂടി എത്തുന്നതോടെ, നാട്ടിൽ ഉത്സവമാറാടി ..
മഞ്ഞിൻ പൂക്കുട മകുടവുമേന്തിയ സഹ്യാദ്രി തൻ കൊടുമുടിയിൽ ചിലമ്പുകൾ തുള്ളി തത്തി വരുന്നൊരു സുന്ദരിയാരോ കതിർമണി നീ കാടുകൾ, മേടുകൾ അരുവികൾ ചൊല്ലും കിളികൾ പാടും കഥകളുമായ് സൗഗന്ധികമീ പൂക്കൾ പാടും മോഹം വിടർത്തും സ്വപ്നമിതാ വേളി നിലാവിൽ പൂക്കുട ചൂടും വാക പെണ്ണിൻ കഥ പറയൂ കേരം വിളയും കേരള നാട്ടിൽ സ്വപ്നം വിരിയും ഉത്സവമായ് .... മലനാടിൻ കനൽ കാന്തി പടർത്തും ഏല കുളിരിൻ മധുവനിയിൽ കാനന വസന്തം തളിരിടും പോലെ ചിലമ്പി വരുന്നൊരു പൂക്കാരി നീ വെൺ കതിർ ചൂടി തുള്ളി വരൂ നീ ഓണ കാറ്റിൻ വയ ലേലകൾ പൊന്നിൻ മണികൾ കൊയ്യും മനസ്സിൽ സ്വപ്നം വിരിയും ഉത്സവമായ് ഓണ നിലാവിൽ പുടവ യുടുത്തു അഞ്ചും അലയാൽ മിന്നിടൂ നീ കേരം വിളയും കേരള നാട്ടിൽ സ്വപ്നം വിരിയും ഉത്സവമായ് .... മഞ്ഞിൻ പൂക്കുട മകുടവുമേന്തിയ സഹ്യാദ്രി തൻ കൊടുമുടിയിൽ ചിലമ്പുകൾ തുള്ളി തത്തി വരുന്നൊരു സുന്ദരിയാരോ കതിർമണി നീ
Onam song
Written by Saju Sanipa
സാജു സാനിപ
https://sanipamusic.com/
https://www.facebook.com/sanipa.in.page
Other songs on Youtube : https://www.youtube.com/c/SanipaMusic Malayalam Classic Love song Sanipa Music : Studio recorded Malayalam song Websites : https://sanipamusic.com/ Subject of the songs : https://sanipamusic.blogspot.com/
#melodies #malayalam #memorable #SanipaMusic
Comments
Post a Comment