സാഗരമേ .... സംഗീതവിഷയം...
കുറെ നേരം സാഗര തീരത്തു ചെലവിടുമ്പോഴും, മഹാസാഗരവുമായുള്ള ആ സമ്പർക്കത്തിൽ നിന്നു ലഭിക്കുന്ന ഊര്‍ജ്ജവും ഉന്മേഷവും അതിശയകരമാണ്.
ജീവജാലങ്ങളെ പേറുന്ന മഹാസാഗരം ജീവദായകനും ജീവനെ ഗ്രഹിക്കുവാനും ശക്തനാണ്.
മഹാസാഗരവുമായി സൂര്യന്റെയും ചന്ദ്രന്റെയും ബാന്ധവം കൊണ്ടുതന്നെയല്ലേ ഭൂമിയിൽ ജീവൻ നിലനില്ക്കുന്നത്.
മഹാസാഗരം എന്നും എന്നിൽ പുതു വികാരം ജനിപ്പിക്കുന്നു !
സാഗരം താങ്കൾക്കും ഒരു നവഉന്മേഷം പ്രദാനം ചെയ്യുന്നില്ലേ ?
ഗാനം കേട്ടുനോക്കൂ !
സാഗരമേ ...
=============
സാഗരമേ, നിന്നിൽ നിന്നുണരൂ
ഈ ഭൂവനത്തിൻ സ്പന്ദനങ്ങൾ
സാഗരമേ, നിന്നിലലിയൂ
ഈ ജീവനത്തിൻ ശംഖോലികൾ
പകലുണരും നിൻ ശ്രുതി കേട്ടി-
ട്ടീ ഭൂതലത്തിൻ പ്രാണനിതായ്
നിന്നെ പുൽകാൻ ഉദിച്ചുയരും
സൂര്യനും ചന്ദ്രനും ഗഗനമിതിൽ
(സാഗരമേ..)
നിന്നിലലിയു എൻ മനമിന്നും
ചിന്തയുണർത്തും കമ്പനങ്ങൾ
പ്രാണനുണർത്തും നിൻ ഗീതികളാൽ
ജീവനരാഗം പകർന്നുതരൂ..
(സാഗരമേ..)
Lyrics & Music : Saju Sanipa,
Singer : Jose Sagar
Youtube videos : https://www.youtube.com/playlist?list=PLKN1aBTy4JDv4avPE5UObHh7SZ1YaLZeK https://www.facebook.com/sanipa.in.page Malayalam Semi classical hit songs www.sanipa.in

No comments:
Post a Comment