മകര കുളിരിൻ വിശറിയുമായി കുണുങ്ങി വരുന്നൊരു തെന്നലേ..
മകര കുളിരിൽ മുങ്ങി കുളിച്ചു, പൂം കാറ്റേ, നീ ഇതിലേ വരൂ !
മകര കുളിരിൻ വിശറിയുമായി
കുണുങ്ങി വരുന്നൊരു തെന്നലേ..
ചാമരം വീശി പറന്നു വരൂ നീ
കുളിരിൻ കുളിരാം പൂം കാറ്റേ ..
മകര കുളിരിൻ വിശറിയുമായി
പാടി വരുന്നൊരു തെന്നലേ..
വിൺമുകിൽ വന്നു വിരിഞ്ഞല്ലോ
തൂ മഞ്ഞു പോയി മറഞ്ഞല്ലോ
ആരുടെ ചന്ദന മധു മലർ നുള്ളി
തഴുകി വരുന്നു പരിമളമായ്
ശിശിര കുളിരിൽ പൊതിയുമ്പോൾ
തൂമൊഴി തെന്നലായ് നിറയുമ്പോൾ
നിന്നിൽ വിരിയും മധുരതം നുകരാൻ
കുളിരിൽ മുങ്ങി ഇതിലെ വരൂ മകര കുളിരിൻ വിശറിയുമായി
കുണുങ്ങി വരുന്നൊരു തെന്നലേ
ചാമരം വീശി പറന്നു വരൂ നീ
കുളിരിൻ കുളിരാം പൂം കാറ്റേ ..
Lyrics & Music : Saju Sanipa, Singer : Reema S, Studios & Recording : Sunish, Bensun Creations Song : Makara Kulirin Vishariyumaayi..
Face book : https://www.facebook.com/sanipa.in.page
Other songs on Youtube : https://www.youtube.com/c/SanipaMusic
Malayalam Classic Melody song Sanipa Music : Studio recorded Malayalam song Websites : https://sanipamusic.com/ Subject of the songs : https://sanipamusic.blogspot.com/
#melodies #malayalam #memorable #nostalgic #SanipaMusic
Comments
Post a Comment