Posts

Showing posts from December 21, 2019

കനക നിലാവ്... സംഗീതവും, സംഗീതവിഷയവും

Image
കനക നിലാവ്... സംഗീതവിഷയം നിലാവിൽ മയങ്ങുന്ന സുന്ദരിയായ ധരണിയോട്, അവളുടെ കാമുകർക്ക് ഉണ്ടാവുന്ന വികാര പ്രകടനങ്ങളുടെ വർണ്ണന. അഷ്ടപദി രാത്രിയിൽ നിലാവിൻടെ നേരിയ ഉടയാട ധരിച്ചു സുന്ദരിയായ ധരണിയെ കാണേണ്ടത്‌ തന്നെ. ഗ്രാമാന്തരങ്ങളിൽ കുന്നും താഴ്വരയും, അരുവികളും, വയലുകളും, വൃക്ഷലതാദികളും നിറഞ്ഞ സൗന്ദര്യം ആരുടെ  ഹൃദയമാണ് ഹരിക്കാത്തത്.  രാക്കിളിയുടെ പാട്ടുകേട്ട് മയങ്ങി പോയ ധരണിയെ, ഭ്രമിച്ചു ആശ്ലേഷിക്കാൻ താരകം .... പൂക്കളുടെ ഗന്ധം നുകർന്നുകൊണ്ട് ധരണിയെ ആലിംഗനം ചെയ്‌ത്‌ കടന്നുപോയ മാരുതന്ടെ ചെയ്‌തി , കണ്ടു നിന്ന കാർവർണ്ണ തരുണന് ഒട്ടും സഹിച്ചില്ല.... ഇനി പാട്ട് കേട്ടു നോക്കൂ.. കനക നിലാവ് ================ അഷ്ടപതിയിലെ കനക നിലാവിൽ പൂത്തു മദിക്കുമീ സുന്ദര രാവിൽ ചന്ദ്രക കാന്തിയിൽ പുടവയണിഞ്ഞു സുന്ദരിയായ് നീ ധരണി മയങ്ങി അഷ്ടപതിയിലെ കനക നിലാവിൽ രാക്കിളി മീട്ടിയ താരാട്ടു പാട്ടിൽ കേട്ടു മയങ്ങി ഈ ശീതള രാവിൽ പുൽകാൻ വെമ്പിയ കനക താരം പൂത്തിരി ചൂടി മിന്നി മറഞ്ഞോ ? അഷ്ടപതിയിലെ കനക നിലാവിൽ മാരുതൻ പുൽകിടും മേനിയിൽ ഉയരുമാ പൂവിടും കുസുമിത സുരഭില ഗന്ധം കാമം പൂണ്ടൊരു കാർവർണ്ണ കോമളൻ തേൻ മ...

യവന പ്രിയ നായികേ... സംഗീതവും, സംഗീതവിഷയവും

Image
യവന പ്രിയ നായികേ... സംഗീതവിഷയം എന്ത് ? കല്യാണ പ്രായം കഴിയാൻ പോകുന്ന യുവാവിന്, ഗൾഫിൽ ജോലിയുള്ള യുവതിയോട് തോന്നുന്ന പ്രണയം വർണ്ണിക്കുന്ന ഗാനം.. ഇവിടെ ജോലി ചെയ്തിട്ട് പ്രയോജനം ഒന്നും കാണുന്നില്ല. ഇവിടെ ആർക്കും എന്നെ ഒരു വിലയുമില്ല. കാശുണ്ടങ്കിലേ രക്ഷയുള്ളൂ . എത്ര കൂട്ടുകാർ ഗൾഫിൽ പോയി രക്ഷപ്പെട്ടിരിക്കുന്നു ഏതായാലും എനിക്ക് സാങ്കേതികമായ പരിജ്ഞാനവും ഇല്ല. അവിടെ എത്തിപെട്ടങ്കിൽ ഏതെങ്കിലും ജോലി കിട്ടാൻ ഒരു കൈ നോക്കാമായിരുന്നു. വിവാഹം കഴിക്കാനുള്ള പ്രായവും കടന്നിരിക്കുന്നു. അന്ന് പരിചയപ്പെട്ട ഗൾഫിൽ ജോലിയുള്ള യുവതിയെ കയ്യിലെടുക്കുകയെ വഴിയുള്ളു. അവൾ മിടുക്കിയുമാണ്. കല്യാണവും കഴിക്കാം ജോലിയും നോക്കാം. ഇനി ഇവിടെ നിന്നിട്ടു ഒരു കാര്യവുമില്ല. ഇതേയുള്ളൂ അവസാന മാർഗം ഈ വഴി നോക്കുന്ന എത്ര പേരെ നമുക്കറിയാം ! ഇനി പാട്ട് കേട്ടു നോക്കൂ യവനപ്രിയ നായികേ ======================== യവന പ്രിയ നായികേ സ്വർണ്ണത്തേരിലേറി വാ ഇന്ദുവർണ്ണ പുഷ്പം ചൂടി മധു മതിയായ് നീ വരൂ യവന സ്വപ്ന ഗായികേ വ്യഥയാൽ എരിയുമീധരത്തിൽ അരുമ കിരണം തൂകു നീ സ്നേഹ പ്രിയ നായികേ പ്രസന്നവതിയായ് നീ വ...