എന്താ പൊന്നേ.. സംഗീതവും, സംഗീതവിഷയവും...
എന്താ പൊന്നേ.. കുറച്ചു കാലം മുൻപ് വനാന്തരങ്ങളിലെ ഒരു പഴയ ഗോത്രത്തിൽ നടന്ന സംഭവത്തിന്ടെ ഭാവന. ഗാനം, ഈ കാലഘട്ടത്തിലെ ശ്രോതാക്കൾക്ക് അനുയോജ്യമായ രീതിയിൽ കാഴ്ച വയ്ക്കുന്നു. വൃക്ഷക്കൂടാരത്തിൽ താമസിച്ചു നാടോടി ഗാനം പാടുന്നതും ധാന്യങ്ങളും മറ്റു വനവിഭവങ്ങളും ശേഖരം നടത്തുന്നതുമായ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്ന കുടുംബങ്ങളിലെ കമിതാക്കൾ. കമിതാക്കൾ തമ്മിലുള്ള വാഗ്വാദമാണ് ഈ ഗാനത്തിന്റെ പ്രതിപാദ്യവിഷയം. കാമുകൻ ആഗ്രഹിച്ച കാമുകി, മറ്റൊരുവന്ടെ വീരതയിലും, പ്രതാപത്തിലും വഴുതിമാറിയ കഥയാണ് സാരം. കാമുകിയെ മനം മാറ്റാൻ പഴയ കാമുകന്റെ ശ്രമവും, കാമുകി തൻ്റെ പ്രവർത്തി ന്യായീകരിക്കുന്നതും വരികളിൽ കാണാം. എന്താ പൊന്നേ.. ================ എന്താ പൊന്നേ , എന്നോടൊപ്പം പാടാനായ് കൂടാത്തു കാടും മേടും താണ്ടി നാമാ മഞ്ഞിൻ തീരം തീണ്ടാല്ലോ എന്താലും എന്നെ കൂട്ടാ മാമരത്തിൽ പൂകില്ലോ ഞാനോ നിന്നിൽ സ്വപ്നം പൂണ്ടിട്ടെന്തേ കാലം ആശിച്ചു അയ്യോ ! ഞാനേ, മുന്നേ നാൾ നിന്നെ കൂടെ ആശ...