നീലത്താമര .. സംഗീതവും, സംഗീതവിഷയവും..
നീലത്താമര..
ആദ്യാനുരാഗം മനസ്സിലുണർത്തിയ ഉത്‌കൃഷ്‌ടമായ വികാരഭാവങ്ങൾ ഈ വരികളിൽ ദൃശ്യരൂപം പകരുന്നുവോ ?..
നീലത്താമര ഇതളിൽ വിരിഞ്ഞൊരു
സുന്ദര പുഷ്പമായ് വിടരുക നീ
വർണ്ണ പൊയ്കയിൽ നീന്തി തുടിക്കുമൊരു
സുവർണ്ണ ശലഭമായ് അണയുമീ ഞാൻ
ഉണരൂ നീ, പുതുപുലരി പിറന്നു
സൂര്യദീപം തെളിയുകയായ്
വിടരൂ നീ, മലർ കാന്തി പരത്തി
ലോകർക്കേവതും വിസ്മയമായ്
മന്ദാരവനികയിൽ പുളകങ്ങൾ പൊഴിക്കുമാ
പൊന്മലർ വസന്തം തീർത്തിടൂ നീ
എൻ കരളിൽ കുളിരുകൾ കോരിടും
ആ സുന്ദരമിഴികളിൽ മയങ്ങിതോ ഞാൻ
മാനം തുടുത്തൂ നിൻ കാന്തിയി ലലിഞ്ഞി
മേഘ ശകലങ്ങൾ അടുക്കുകയായ്
വാഴ്ത്തിടുന്നൂ നിൻ അഴകിലുണർന്നു
സ്വര വാദ്യമുയർത്തിയാ കിന്നരങ്ങൾ
നീല താമര ഇതളിൽ വിരിഞ്ഞൊരു
സുന്ദര പുഷ്പമായ് വിടരുക നീ
വർണ്ണ പൊയ്കയിൽ നീന്തി തുടിക്കുമൊരു
സുവർണ്ണ ശലഭമായ് അണയുമീ ഞാൻ
Lyric & musuc writer : Saju Sanipa,
Singer : Khalid
Youtube video link : https://www.youtube.com/watch?v=mqODkj527tI
Youtube channel : https://www.youtube.com/c/SanipaMusic
Sanipa on Face book : https://www.facebook.com/sanipa.in.page
www.sanipa.in
www.sanipamusic.com
No comments:
Post a Comment