കനക നിലാവ്... സംഗീതവിഷയം
നിലാവിൽ മയങ്ങുന്ന സുന്ദരിയായ ധരണിയോട്, അവളുടെ കാമുകർക്ക് ഉണ്ടാവുന്ന വികാര പ്രകടനങ്ങളുടെ വർണ്ണന.
അഷ്ടപദി രാത്രിയിൽ നിലാവിൻടെ നേരിയ ഉടയാട ധരിച്ചു സുന്ദരിയായ ധരണിയെ കാണേണ്ടത് തന്നെ. ഗ്രാമാന്തരങ്ങളിൽ കുന്നും താഴ്വരയും, അരുവികളും, വയലുകളും, വൃക്ഷലതാദികളും നിറഞ്ഞ സൗന്ദര്യം ആരുടെ ഹൃദയമാണ് ഹരിക്കാത്തത്.
രാക്കിളിയുടെ പാട്ടുകേട്ട് മയങ്ങി പോയ ധരണിയെ, ഭ്രമിച്ചു ആശ്ലേഷിക്കാൻ താരകം ....
പൂക്കളുടെ ഗന്ധം നുകർന്നുകൊണ്ട് ധരണിയെ ആലിംഗനം ചെയ്‌ത് കടന്നുപോയ മാരുതന്ടെ ചെയ്‌തി , കണ്ടു നിന്ന കാർവർണ്ണ തരുണന് ഒട്ടും സഹിച്ചില്ല....
ഇനി പാട്ട് കേട്ടു നോക്കൂ..
കനക നിലാവ്
================
അഷ്ടപതിയിലെ കനക നിലാവിൽ
പൂത്തു മദിക്കുമീ സുന്ദര രാവിൽ
ചന്ദ്രക കാന്തിയിൽ പുടവയണിഞ്ഞു
സുന്ദരിയായ് നീ ധരണി മയങ്ങി
അഷ്ടപതിയിലെ കനക നിലാവിൽ
രാക്കിളി മീട്ടിയ താരാട്ടു പാട്ടിൽ
കേട്ടു മയങ്ങി ഈ ശീതള രാവിൽ
പുൽകാൻ വെമ്പിയ കനക താരം
പൂത്തിരി ചൂടി മിന്നി മറഞ്ഞോ ?
അഷ്ടപതിയിലെ കനക നിലാവിൽ
മാരുതൻ പുൽകിടും മേനിയിൽ ഉയരുമാ
പൂവിടും കുസുമിത സുരഭില ഗന്ധം
കാമം പൂണ്ടൊരു കാർവർണ്ണ കോമളൻ
തേൻ മഴ തൂകി നീന്തി യകന്നോ ?
അഷ്ടപതിയിലെ കനക നിലാവിൽ
അഷ്ടപതിയിലെ കനക നിലാവിൽ
പൂത്തു മദിക്കുമീ സുന്ദര രാവിൽ
ചന്ദ്രക കാന്തിയിൽ പുടവയണി ഞ്ഞു
സുന്ദരിയായ് നീ ധരണി മയങ്ങി
അഷ്ടപതിയിലെ കനക നിലാവിൽ
Lyrics & Music : Saju Sanipa,
Singer : Jeevan Padmakumar
Youtube videos : https://www.youtube.com/playlist?list=PLKN1aBTy4JDv4avPE5UObHh7SZ1YaLZeK
https://www.facebook.com/sanipa.in.page
Malayalam Semi classical hit songs
www.sanipa.in
No comments:
Post a Comment