Friday, July 15, 2022

കുഞ്ഞികുടിയിൽ കിനാവ് ചൂടും കുഞ്ഞി പൂം തേൻ കിളിയേ..


കുഞ്ഞികുടിയിൻ പൊന്മലരേ … കുഞ്ഞി പൂം തേൻ കിളിയേ …


കുഞ്ഞികുടിയിൽ കിനാവ് ചൂടും കുഞ്ഞി പൂം തേൻ കിളിയേ കുഞ്ഞി മലർ പൂവും ചൂടി കണ്ണെഴുതി നീ വായോ .. ഈ മുറ്റത്തു പൂത്തു നിൽക്കും മലർ മുല്ലയിൻ പൂ നുള്ളാൻ എന്തുവോ നീ എത്തിടാത്തു കുഞ്ഞിയിളം തേൻകിളിയേ പുഞ്ചമലർ പൂവിറുക്കും കണ്മണിയാം പൂം കുളിരേ സിന്ദുര കുളിർ പീലി ചാർത്തി വളയും കിലുക്കി നീ വായോ.. എന്തേ നിനക്കി മൂകഭാവം എന്നെ യിപ്പോൾ കാണുമ്പോൾ നിൻ വിഷാദം ചൊല്ലിടു നീ പൊന്നിൻ മുത്തേ പൂം കിളിയേ എന്തേ നിനക്കി ആർദ്ര വദനം നിൻ കണ്ണിൽ കാണ് വൂ ഞാൻ എൻ മനം ഉരുകി പോമേ നീ തകർന്നാൽ തേൻ കുളിരേ കുഞ്ഞികുടിയിൻ പൊന്മലരേ കുഞ്ഞി പൂം തേൻ കിളിയേ കുഞ്ഞി മലർ പൂവും ചൂടി കണ്ണെഴുതി നീ വായോ .. എന്തേ നിനക്കി വിഷാദ വര്‍ണ്ണം ആ ധ്വനിയിൽ കേൾപ്പൂ ഞാൻ നിൻ വേദന ചൊല്ലുമോ നീ പൊന്നിൻ മുത്തേ പൂം കിളിയേ എങ്ങോ മറഞ്ഞാ മന്ദഹാസം ഈ മനസ്സിൽ കുളിരേകാൻ എങ്ങുവോ പറന്നകന്നോ കിനാവു പോൽ തേൻ കിളിയേ കുഞ്ഞികുടിയിൻ പൊന്മലരേ … കുഞ്ഞി പൂം തേൻ കിളിയേ … കുഞ്ഞി മലർ പൂവും ചൂടി കണ്ണെഴുതി നീ വായോ ..


Sanipa Music Lyrics & Music : Saju Sanipa, Singer : Janaki M Nair, https://www.facebook.com/sanipa.in.page Other songs on Youtube : https://www.youtube.com/c/SanipaMusic Malayalam Classic Love song Sanipa Music : Studio recorded song Websites : https://www.sanipa.in/ https://sanipamusic.com/ Subject of the songs : https://sanipamusic.blogspot.com/ #melodies #malayalam #memorable

#SanipaMusic

Friday, April 22, 2022

നീലത്താമര .. സംഗീതവും, സംഗീതവിഷയവും

നീലത്താമര .. സംഗീതവും, സംഗീതവിഷയവും..

നീലത്താമര..

ആദ്യാനുരാഗം   മനസ്സിലുണർത്തിയ  ഉത്‌കൃഷ്‌ടമായ വികാരഭാവങ്ങൾ  ഈ  വരികളിൽ ദൃശ്യരൂപം പകരുന്നുവോ  ?..


നീലത്താമര ഇതളിൽ വിരിഞ്ഞൊരു 

സുന്ദര പുഷ്പമായ് വിടരുക നീ 

വർണ്ണ പൊയ്കയിൽ നീന്തി തുടിക്കുമൊരു 

സുവർണ്ണ ശലഭമായ്  അണയുമീ  ഞാൻ 


ഉണരൂ നീ, പുതുപുലരി പിറന്നു 

സൂര്യദീപം തെളിയുകയായ് 

വിടരൂ  നീ, മലർ കാന്തി  പരത്തി 

ലോകർക്കേവതും വിസ്മയമായ് 


മന്ദാരവനികയിൽ  പുളകങ്ങൾ പൊഴിക്കുമാ  

പൊന്മലർ  വസന്തം തീർത്തിടൂ നീ 

എൻ കരളിൽ  കുളിരുകൾ  കോരിടും 

 ആ സുന്ദരമിഴികളിൽ മയങ്ങിതോ ഞാൻ 


മാനം തുടുത്തൂ നിൻ കാന്തിയി ലലിഞ്ഞി 

മേഘ ശകലങ്ങൾ അടുക്കുകയായ് 

വാഴ്ത്തിടുന്നൂ   നിൻ അഴകിലുണർന്നു 

സ്വര വാദ്യമുയർത്തിയാ കിന്നരങ്ങൾ 


നീല താമര ഇതളിൽ വിരിഞ്ഞൊരു 

സുന്ദര പുഷ്പമായ് വിടരുക നീ 

വർണ്ണ പൊയ്കയിൽ നീന്തി തുടിക്കുമൊരു 

സുവർണ്ണ ശലഭമായ്  അണയുമീ  ഞാൻ



Lyric & musuc writer : Saju Sanipa, Singer : Khalid Youtube video link : https://www.youtube.com/watch?v=mqODkj527tI
Youtube channel : https://www.youtube.com/c/SanipaMusic Sanipa on Face book :
https://www.facebook.com/sanipa.in.page www.sanipa.in www.sanipamusic.com



Wednesday, April 20, 2022

താര വിസ്മയ രാവിൽ .. സംഗീത ഹേതു..

താര വിസ്മയ രാവിൽ .. സംഗീത ഹേതു..

താര വിസ്മയ രാവിൽ ..


അത്യന്തപുരം ആനന്ദകരമായ വാനക്കാഴ്ച്ചയിൽ മനം കുളിർത്ത, എൻ്റെ കുഞ്ഞുകാലത്തെ അനുഭവത്തിൽ നിന്ന് പകർത്തിയ ഗാനം..





വർണ്ണ താരക ജ്വാലകൾ വിളങ്ങിടും
സുതര സുന്ദര രാവിലിതിൽ
അലയും ചിന്തയിൽ തേടിടുനെന്തിഹോ
സ്വർഗ്ഗ വീഥിയിൽ അലയുന്നുവോ

അലസമീ വിധം അലയും മനമീ
അതിശയ പഥങ്ങളിൽ മറഞ്ഞിടുന്നോ
വർണ്ണ താരക ജ്വാലകൾ വിളങ്ങുമീ
സുതര സുന്ദര രാവിലിതിൽ

വാന വീചിതൻ കാഴ്ച യോ സുഖതരം
താരക കാന്തി യിൽ മയങ്ങിടു ഞാൻ
വാന വീചിതൻ കാഴ്ച യോ സുഖതരം
താരക കാന്തി യിൽ മയങ്ങിടു ഞാൻ
ആന്തര വീഥികൾ തേടി യലയും
എൻ പ്രിയ നേതൊരു താരമിതിൽ
വർണ്ണ താരക ജ്വാലകൾ വിളങ്ങിടും
സുതര സുന്ദര രാവിലിതിൽ

ഭാവന പൂണ്ടൊരു ക്ഷണ നേരമീ
പരിസരമൊന്നായ് മറന്നിടു ഞാൻ
പ്രപഞ്ച സത്യമാം വിസ്മയ വീഥി തൻ
അനന്ത വ്യൂഹത്തിൽ എന്തുവോ നാം വർണ്ണ താരകജ്വാലകൾ വിളങ്ങുമീ
സുതര സുന്ദര രാവിലിതിൽ ..


Lyric & Music writer : Saju Sanipa,
Singer : Rajani Paramanandan
Dancer : Rithika

Saturday, May 9, 2020

എന്താ പൊന്നേ.. സംഗീതവും, സംഗീതവിഷയവും...

എന്താ പൊന്നേ..

കുറച്ചു  കാലം മുൻപ്  വനാന്തരങ്ങളിലെ ഒരു പഴയ ഗോത്രത്തിൽ നടന്ന  സംഭവത്തിന്ടെ  ഭാവന. ഗാനം,  ഈ കാലഘട്ടത്തിലെ ശ്രോതാക്കൾക്ക്   അനുയോജ്യമായ  രീതിയിൽ  കാഴ്ച വയ്ക്കുന്നു. 

വൃക്ഷക്കൂടാരത്തിൽ   താമസിച്ചു നാടോടി ഗാനം പാടുന്നതും ധാന്യങ്ങളും മറ്റു വനവിഭവങ്ങളും  ശേഖരം നടത്തുന്നതുമായ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്ന കുടുംബങ്ങളിലെ കമിതാക്കൾ.

കമിതാക്കൾ തമ്മിലുള്ള  വാഗ്വാദമാണ്  ഈ ഗാനത്തിന്റെ പ്രതിപാദ്യവിഷയം.

കാമുകൻ ആഗ്രഹിച്ച കാമുകി, മറ്റൊരുവന്ടെ  വീരതയിലും, പ്രതാപത്തിലും വഴുതിമാറിയ കഥയാണ് സാരം. കാമുകിയെ മനം മാറ്റാൻ  പഴയ കാമുകന്റെ ശ്രമവും, കാമുകി  തൻ്റെ  പ്രവർത്തി ന്യായീകരിക്കുന്നതും വരികളിൽ കാണാം.





എന്താ പൊന്നേ..
================ എന്താ പൊന്നേ , എന്നോടൊപ്പം പാടാനായ് കൂടാത്തു കാടും മേടും താണ്ടി നാമാ മഞ്ഞിൻ തീരം തീണ്ടാല്ലോ എന്താലും എന്നെ കൂട്ടാ മാമരത്തിൽ പൂകില്ലോ ഞാനോ നിന്നിൽ സ്വപ്നം പൂണ്ടിട്ടെന്തേ കാലം ആശിച്ചു അയ്യോ ! ഞാനേ, മുന്നേ നാൾ നിന്നെ കൂടെ ആശിച്ചു ഇല്ലീ !, സ്വരം മാറിപ്പോയ് , നീയോ എന്നിൽ ചേരാതു കഷ്ടം !, സവിധം നാമീനേരം കാലം കുറെ ആയിലോ നിൻടെ കൂടെ പോരാനോ ഞാനിന്നില്ലീ നേരത്തു് അയ്യോ ! ഞാനോ, നിന്നെ പാർത്തീ നേരം നീളെ നോക്കീലോ എന്നോടൊപ്പം വന്നാൽ നാമാ വണ്ടന്മേട്ടിൽ പോകാലോ പുഴയും തോടും താണ്ടി നാമാ പുല്ലിൻ മേട് തീണ്ടാലോ വൻവയൽ കതിർ പാടത്തീന്നാ നെല്ലിൻ മണി തേടാല്ലോ ഞാനാ ധീരൻ വീരനൊപ്പം പൂവിൻ മേട് കണ്ടൂലോ അതിരസം അതിശയം മാമരത്തിൻ ചമയമേ ! നാളെ നാമാ കൊയ്യും തോപ്പിൽ പൊന്നിൻ മണി തേടൂല്ലോ നിൻടെ കൂടെ പോരാനോ ഞാനിന്നില്ലീ നേരത്തു് എന്താ പൊന്നേ , എന്നോടൊപ്പം പാടാനായ് കൂടാത്തു കാടും മേടും താണ്ടി നാമാ മഞ്ഞിൻ തീരം തീണ്ടാല്ലോ


Music & Lyric writer : Saju Sanipa,
Singers : Khalid, Nimya Lal

സുവർണ്ണമുകിലേ... സംഗീതവും, സംഗീതവിഷയവും...

ആകാശത്തു മുകിലിനെ നോക്കി  അതിശയിച്ചു നിൽക്കുന്ന ഒരു കൊച്ചു കുട്ടിയുടെ ആത്മാർത്ഥ ആഗ്രഹമാണ് സുവർണ്ണമുകിലെ  എന്ന ഗാനത്തിന് ആധാരം. 

സുവർണ്ണമുകിലിനെ  എന്നും  അതിശയത്തോടു കാണുന്ന കുട്ടിക്ക്, മുകിലിനെ കൂടെ കൂട്ടിയാൽ  തന്ടെ  ഏകാന്തത അവസാനിപ്പിക്കുമെന്നും യഥേഷ്ടം എവിടെയും  കൂടെ പറന്നു പോകാമെന്നും ആശിക്കുന്നു.

ദിശ തെറ്റി പറക്കുന്ന മുകിലിന്   മാര്‍ഗനിര്‍ദ്ദേശം  അത്യാവശ്യമാണെന്നും അവൾ മനസിലാക്കുന്നു. കൂടെ വന്നാൽ ഉത്തമ തോഴിയാകാമെന്നും കുട്ടി ഉറപ്പു കൊടുത്തിരിക്കുന്നു.

പല തവണ അപേക്ഷിച്ചിട്ടും കൂടെ വരുന്നില്ല എന്ന് കണ്ട കുട്ടിയുടെ ആത്മ രോദനമാണ് ഈ ഗാനത്തിന്ടെ സാരം  





സുവർണ്ണമുകിൽ 
================
സുവർണ്ണമുകിലേ,  സുവർണ്ണമുകിലേ,  അരികിൽ അണയുമോ നീ ?
സുന്ദരമായൊരു സ്വപ്‌നത്തെ വിടർത്തും സുവർണ്ണ സഹചരനേ 
അനന്തമാകുമീ നീല വിഹായസ്സിൽ നീന്തി യകലരുതേ 
എന്നെയീനേരം കൂട്ടീടുമെന്നാൽ അണയാം  നിൻ തുണയായ് !


വരുമോ നീ വിൺമുകിലേ 
വഹിക്കൂ  നീ  വൻ ചിറകിൽ 
പായുമോ  നീ എൻ  തുണയായ് 
പറയൂ നീ  വിൺമുകിലേ 
അണഞ്ഞിടാം ഞാൻ നിൻ  പ്രിയയായ് 


സുവർണ്ണമുകിലേ,  സുവർണ്ണമുകിലേ,  അരികിൽ വന്നീടൂ നീ 
വർണ്ണ മനോഹര ഉലകിലലയും സുന്ദര അനംഗനനേ 
അഞ്ചിതമുണർത്തും  പ്രപഞ്ച വീഥിയിൽ പാറിയകലരുതേ 
എന്നെയിനേരം  കൂട്ടീടു മെന്നാൽ  കൂടാം നിൻ തുണയായ്



എത്തിടുമോ  നീ മുകിലേ 
ഏറ്റിടു   നീ  വൻ ചിറകിൽ 
വന്നീടു നീ എൻ  തുണയായ് 
പറയൂ നീ  വിൺമുകിലേ 
കൂടിടാം ഞാൻ നിൻ  പ്രിയയായ് 

സുവർണ്ണമുകിലേ,  സുവർണ്ണമുകിലേ,  തോളിൽ ഏറ്റിടൂ  നീ 
കൊടുമുടി താണ്ടി പൂവനമെന്നെ  ഉടനടി കാട്ടുമോ നീ
സാഗര തീരം കടന്ന് നീ നീന്തിയകലരുതേ 
എന്നയീനേരം കൂട്ടീടു മെന്നാൽ  ശോഭന സുന്ദരമാം !

Music & Lyric writer : Saju Sanipa, Singers : Arathy Ashtaman

Friday, January 3, 2020

സ്വപ്ന സൗഗന്ധികം... സംഗീതവും, സംഗീതവിഷയവും...

സ്വപ്ന സൗഗന്ധികം........ സംഗീതവിഷയം...

സമയചക്രത്തിൽ  ഒരു സ്വപ്നം പോലെ വിടരുന്ന സൗഗന്ധികപ്പൂക്കളല്ലയോ  നാം...

സൗഗന്ധിക പൂക്കൾ വിടരുന്ന സമയം  വസന്തത്തിന്റെ ശോഭ പരത്തുന്നു. ഹ്രസ്വവും സുന്ദരമായ ഋതു കാലത്തു  ആസ്വദിക്കുവാനും ആസ്വദിക്കപ്പെടുവാനും ഉള്ള  സന്ദര്‍ഭങ്ങൾ ബഹുവിധം.

സൗരഭ്യം പരത്തുന്ന സൗഗന്ധികപ്പൂക്കൾ പോലെയാണോ നാമും. 


ഗാനം കേട്ട്‌  നോക്കൂ.. 





സ്വപ്ന സൗഗന്ധികം
===================

സമയരഥത്തിൽ  ഒഴുകിവരുന്നൊരു 
സ്വപ്ന  സൗഗന്ധികമല്ലോ നാം.. 
വിടരുമീ വേളയിൽ ചൊരിയുമീ സുഗന്ധം 
രാഗവസന്തമായ് ഉണർത്തീടുമ്പോൾ
                                സമയരഥത്തിൽ.....

വശ്യ സുന്ദര  ഋതു പകലൊളിയിൽ 
തേൻ വണ്ടി-ണയായ് പൂകിടുമ്പോൾ 
ഈണമൊഴിഞ്ഞൊരു വണ്ടിണ  മൂളും 
രാഗ ധ്വനത്തിൽ മയങ്ങിടുമ്പോൾ 

പൂമ്പൊടി ചിന്നും പവന ഹനത്താൽ 
ആടിയുലഞ്ഞീ  മാ തലത്തിൽ 
അസ്തമസന്ധ്യയിലലിയുമീ നൊമ്പരം 
സപ്‌തകിരണത്താൽ മാഞ്ഞിടുമോ..  ?

സമയരഥത്തിൽ  ഒഴുകിവരുന്നൊരു 
സ്വപ്ന  സൗഗന്ധികമല്ലോ നാം.. 
വിടരുമീ വേളയിൽ ചൊരിയുമീ സുഗന്ധം 

രാഗവസന്തമായ് ഉണർത്തീടുമോ..  ?

Lyrics & Music : Saju Sanipa, Singer : Jose Sagar

Youtube videos : https://www.youtube.com/playlist?list=PLKN1aBTy4JDv4avPE5UObHh7SZ1YaLZeK https://www.facebook.com/sanipa.in.page Malayalam Semi classical hit songs www.sanipa.in

Monday, December 23, 2019

സാഗരമേ .. സംഗീതവും, സംഗീതവിഷയവും...

സാഗരമേ .... സംഗീതവിഷയം...


കുറെ നേരം സാഗര  തീരത്തു ചെലവിടുമ്പോഴും, മഹാസാഗരവുമായുള്ള  ആ സമ്പർക്കത്തിൽ  നിന്നു  ലഭിക്കുന്ന  ഊര്‍ജ്ജവും ഉന്മേഷവും അതിശയകരമാണ്.

ജീവജാലങ്ങളെ പേറുന്ന മഹാസാഗരം ജീവദായകനും ജീവനെ ഗ്രഹിക്കുവാനും ശക്തനാണ്.

മഹാസാഗരവുമായി  സൂര്യന്റെയും ചന്ദ്രന്റെയും ബാന്ധവം കൊണ്ടുതന്നെയല്ലേ ഭൂമിയിൽ ജീവൻ നിലനില്ക്കുന്നത്.

മഹാസാഗരം  എന്നും  എന്നിൽ പുതു വികാരം ജനിപ്പിക്കുന്നു !

സാഗരം   താങ്കൾക്കും  ഒരു  നവഉന്മേഷം  പ്രദാനം ചെയ്യുന്നില്ലേ  ?

ഗാനം കേട്ടുനോക്കൂ !



സാഗരമേ ...
=============

സാഗരമേ, നിന്നിൽ നിന്നുണരൂ
ഈ ഭൂവനത്തിൻ സ്പന്ദനങ്ങൾ
സാഗരമേ, നിന്നിലലിയൂ
ഈ ജീവനത്തിൻ ശംഖോലികൾ

പകലുണരും നിൻ ശ്രുതി കേട്ടി-
ട്ടീ ഭൂതലത്തിൻ പ്രാണനിതായ്
നിന്നെ പുൽകാൻ ഉദിച്ചുയരും
സൂര്യനും ചന്ദ്രനും ഗഗനമിതിൽ
(സാഗരമേ..)

നിന്നിലലിയു എൻ മനമിന്നും
ചിന്തയുണർത്തും കമ്പനങ്ങൾ
പ്രാണനുണർത്തും നിൻ ഗീതികളാൽ
ജീവനരാഗം പകർന്നുതരൂ..
(സാഗരമേ..)

Lyrics & Music : Saju Sanipa, Singer : Jose Sagar

Youtube videos : https://www.youtube.com/playlist?list=PLKN1aBTy4JDv4avPE5UObHh7SZ1YaLZeK https://www.facebook.com/sanipa.in.page Malayalam Semi classical hit songs www.sanipa.in

കുഞ്ഞികുടിയിൽ കിനാവ് ചൂടും കുഞ്ഞി പൂം തേൻ കിളിയേ..

കുഞ്ഞികുടിയിൻ പൊന്മലരേ … കുഞ്ഞി പൂം തേൻ കിളിയേ … കുഞ്ഞികുടിയിൽ കിനാവ് ചൂടും കുഞ്ഞി പൂം തേൻ കിളിയേ കുഞ്ഞി മലർ പൂവും ചൂടി കണ്ണെഴുതി ന...