Monday, December 23, 2019

സാഗരമേ .. സംഗീതവും, സംഗീതവിഷയവും...

സാഗരമേ .... സംഗീതവിഷയം...


കുറെ നേരം സാഗര  തീരത്തു ചെലവിടുമ്പോഴും, മഹാസാഗരവുമായുള്ള  ആ സമ്പർക്കത്തിൽ  നിന്നു  ലഭിക്കുന്ന  ഊര്‍ജ്ജവും ഉന്മേഷവും അതിശയകരമാണ്.

ജീവജാലങ്ങളെ പേറുന്ന മഹാസാഗരം ജീവദായകനും ജീവനെ ഗ്രഹിക്കുവാനും ശക്തനാണ്.

മഹാസാഗരവുമായി  സൂര്യന്റെയും ചന്ദ്രന്റെയും ബാന്ധവം കൊണ്ടുതന്നെയല്ലേ ഭൂമിയിൽ ജീവൻ നിലനില്ക്കുന്നത്.

മഹാസാഗരം  എന്നും  എന്നിൽ പുതു വികാരം ജനിപ്പിക്കുന്നു !

സാഗരം   താങ്കൾക്കും  ഒരു  നവഉന്മേഷം  പ്രദാനം ചെയ്യുന്നില്ലേ  ?

ഗാനം കേട്ടുനോക്കൂ !



സാഗരമേ ...
=============

സാഗരമേ, നിന്നിൽ നിന്നുണരൂ
ഈ ഭൂവനത്തിൻ സ്പന്ദനങ്ങൾ
സാഗരമേ, നിന്നിലലിയൂ
ഈ ജീവനത്തിൻ ശംഖോലികൾ

പകലുണരും നിൻ ശ്രുതി കേട്ടി-
ട്ടീ ഭൂതലത്തിൻ പ്രാണനിതായ്
നിന്നെ പുൽകാൻ ഉദിച്ചുയരും
സൂര്യനും ചന്ദ്രനും ഗഗനമിതിൽ
(സാഗരമേ..)

നിന്നിലലിയു എൻ മനമിന്നും
ചിന്തയുണർത്തും കമ്പനങ്ങൾ
പ്രാണനുണർത്തും നിൻ ഗീതികളാൽ
ജീവനരാഗം പകർന്നുതരൂ..
(സാഗരമേ..)

Lyrics & Music : Saju Sanipa, Singer : Jose Sagar

Youtube videos : https://www.youtube.com/playlist?list=PLKN1aBTy4JDv4avPE5UObHh7SZ1YaLZeK https://www.facebook.com/sanipa.in.page Malayalam Semi classical hit songs www.sanipa.in

Saturday, December 21, 2019

കനക നിലാവ്... സംഗീതവും, സംഗീതവിഷയവും

കനക നിലാവ്... സംഗീതവിഷയം

നിലാവിൽ മയങ്ങുന്ന സുന്ദരിയായ ധരണിയോട്, അവളുടെ കാമുകർക്ക് ഉണ്ടാവുന്ന വികാര പ്രകടനങ്ങളുടെ വർണ്ണന.
അഷ്ടപദി രാത്രിയിൽ നിലാവിൻടെ നേരിയ ഉടയാട ധരിച്ചു സുന്ദരിയായ ധരണിയെ കാണേണ്ടത്‌ തന്നെ. ഗ്രാമാന്തരങ്ങളിൽ കുന്നും താഴ്വരയും, അരുവികളും, വയലുകളും, വൃക്ഷലതാദികളും നിറഞ്ഞ സൗന്ദര്യം ആരുടെ  ഹൃദയമാണ് ഹരിക്കാത്തത്. 
രാക്കിളിയുടെ പാട്ടുകേട്ട് മയങ്ങി പോയ ധരണിയെ, ഭ്രമിച്ചു ആശ്ലേഷിക്കാൻ താരകം ....
പൂക്കളുടെ ഗന്ധം നുകർന്നുകൊണ്ട് ധരണിയെ ആലിംഗനം ചെയ്‌ത്‌ കടന്നുപോയ മാരുതന്ടെ ചെയ്‌തി , കണ്ടു നിന്ന കാർവർണ്ണ തരുണന് ഒട്ടും സഹിച്ചില്ല....
ഇനി പാട്ട് കേട്ടു നോക്കൂ..



കനക നിലാവ് ================ അഷ്ടപതിയിലെ കനക നിലാവിൽ പൂത്തു മദിക്കുമീ സുന്ദര രാവിൽ ചന്ദ്രക കാന്തിയിൽ പുടവയണിഞ്ഞു സുന്ദരിയായ് നീ ധരണി മയങ്ങി അഷ്ടപതിയിലെ കനക നിലാവിൽ രാക്കിളി മീട്ടിയ താരാട്ടു പാട്ടിൽ കേട്ടു മയങ്ങി ഈ ശീതള രാവിൽ പുൽകാൻ വെമ്പിയ കനക താരം പൂത്തിരി ചൂടി മിന്നി മറഞ്ഞോ ? അഷ്ടപതിയിലെ കനക നിലാവിൽ മാരുതൻ പുൽകിടും മേനിയിൽ ഉയരുമാ പൂവിടും കുസുമിത സുരഭില ഗന്ധം കാമം പൂണ്ടൊരു കാർവർണ്ണ കോമളൻ തേൻ മഴ തൂകി നീന്തി യകന്നോ ? അഷ്ടപതിയിലെ കനക നിലാവിൽ അഷ്ടപതിയിലെ കനക നിലാവിൽ പൂത്തു മദിക്കുമീ സുന്ദര രാവിൽ ചന്ദ്രക കാന്തിയിൽ പുടവയണി ഞ്ഞു സുന്ദരിയായ് നീ ധരണി മയങ്ങി അഷ്ടപതിയിലെ കനക നിലാവിൽ


Lyrics & Music : Saju Sanipa,
Singer : Jeevan Padmakumar

യവന പ്രിയ നായികേ... സംഗീതവും, സംഗീതവിഷയവും

യവന പ്രിയ നായികേ... സംഗീതവിഷയം എന്ത് ?

കല്യാണ പ്രായം കഴിയാൻ പോകുന്ന യുവാവിന്, ഗൾഫിൽ ജോലിയുള്ള യുവതിയോട് തോന്നുന്ന പ്രണയം വർണ്ണിക്കുന്ന ഗാനം..

ഇവിടെ ജോലി ചെയ്തിട്ട് പ്രയോജനം ഒന്നും കാണുന്നില്ല.

ഇവിടെ ആർക്കും എന്നെ ഒരു വിലയുമില്ല. കാശുണ്ടങ്കിലേ രക്ഷയുള്ളൂ .

എത്ര കൂട്ടുകാർ ഗൾഫിൽ പോയി രക്ഷപ്പെട്ടിരിക്കുന്നു
ഏതായാലും എനിക്ക് സാങ്കേതികമായ പരിജ്ഞാനവും ഇല്ല.

അവിടെ എത്തിപെട്ടങ്കിൽ ഏതെങ്കിലും ജോലി കിട്ടാൻ ഒരു കൈ നോക്കാമായിരുന്നു.
വിവാഹം കഴിക്കാനുള്ള പ്രായവും കടന്നിരിക്കുന്നു.
അന്ന് പരിചയപ്പെട്ട ഗൾഫിൽ ജോലിയുള്ള യുവതിയെ കയ്യിലെടുക്കുകയെ വഴിയുള്ളു.
അവൾ മിടുക്കിയുമാണ്. കല്യാണവും കഴിക്കാം ജോലിയും നോക്കാം. ഇനി ഇവിടെ നിന്നിട്ടു ഒരു കാര്യവുമില്ല. ഇതേയുള്ളൂ അവസാന മാർഗം
ഈ വഴി നോക്കുന്ന എത്ര പേരെ നമുക്കറിയാം !

ഇനി പാട്ട് കേട്ടു നോക്കൂ



യവനപ്രിയ നായികേ ======================== യവന പ്രിയ നായികേ സ്വർണ്ണത്തേരിലേറി വാ ഇന്ദുവർണ്ണ പുഷ്പം ചൂടി മധു മതിയായ് നീ വരൂ യവന സ്വപ്ന ഗായികേ വ്യഥയാൽ എരിയുമീധരത്തിൽ അരുമ കിരണം തൂകു നീ സ്നേഹ പ്രിയ നായികേ പ്രസന്നവതിയായ് നീ വരൂ കദന ഭംഗ ലോലയായ് സുസ്മിതയായ് നീ വരൂ സ്വപ്ന മോഹ ഭാമികേ .. പ്രഭാവ ദീപ വാഹിനീ ദാന പ്രിയയായ് നീ വരൂ രാഗദീപ വർണ്ണം ചൂടി പ്രഭാവതിയായ്‌ നീ വരൂ സ്നേഹ ജീവ ദായികേ

പുഷ്പവർണ്ണ കാന്തിയിൽ പ്രണയിനിയായ് നീ വരൂ യവന ഭാവ ഗായികേ രാഗിണിയായ് നീ വരൂ വികാര ഹൃദ്യ ചന്ദ്രിമയിൽ കാമിനിയായ് നീ വരൂ മദന കാമരൂപികേ ...

യവന പ്രിയ നായികേ സ്വർണ്ണത്തേരിലേറി വാ ഇന്ദുവർണ്ണ പുഷ്പം ചൂടി മധു മതിയായ് നീ വരൂ യവന സ്വപ്ന ഗായികേ

Lyrics & Music : Saju Sanipa, Singer : Khalid
Youtube videos : https://www.youtube.com/playlist?list=PLKN1aBTy4JDv4avPE5UObHh7SZ1YaLZeK https://www.facebook.com/sanipa.in.page Malayalam Semi classical hit songs www.sanipa.in

കുഞ്ഞികുടിയിൽ കിനാവ് ചൂടും കുഞ്ഞി പൂം തേൻ കിളിയേ..

കുഞ്ഞികുടിയിൻ പൊന്മലരേ … കുഞ്ഞി പൂം തേൻ കിളിയേ … കുഞ്ഞികുടിയിൽ കിനാവ് ചൂടും കുഞ്ഞി പൂം തേൻ കിളിയേ കുഞ്ഞി മലർ പൂവും ചൂടി കണ്ണെഴുതി ന...