പ്രദോഷ സന്ധ്യാ ദീപങ്ങൾ തെളിക്കും സുന്ദര മണി നീ താരകേ..
പ്രദോഷ സന്ധ്യാ ദീപങ്ങൾ തെളിക്കും സുന്ദര മണി നീ താരകേ.. താരക സുന്ദരിമാർ വിളക്കേന്തി, നൃത്ത ചുവടുകളാൽ ചിത്രം വരയ്ക്കുന്ന രാത്രിയിൽ, മാനവൻ്റെ മനോജ്ഞ ചിന്തകൾ ഉണർന്നുവല്ലോ ! പ്രദോഷ സന്ധ്യാ ദീപങ്ങൾ തെളിക്കും സുന്ദര മണി നീ താരകേ.. വിണ്ണിൽ മണ്ണിൽ പൂക്കളമെഴുതും സ്വർഗ്ഗ ഭാമിനി മായിക നീ പ്രദോഷ സന്ധ്യാ ദീപങ്ങൾ തെളിക്കും സുന്ദര മണി നീ താരകേ.. പാലൊളി തൂകും ലാവണ്യ കന്യകൾ അഞ്ജന ചിത്ര മിതെഴുതുമ്പോൾ ശാരദ മണി നിൻ നൃത്യ വസന്തത്തിൽ അനന്യമാം അംബര ഭാഗിനികൾ ഹാ ! അനന്യമാം അംബര ഭാഗിനികൾ പ്രദോഷ സന്ധ്യാ ദീപങ്ങൾ തെളിക്കും സുന്ദര മണി നീ താരകേ.. മൃദുല വിചാര വികാരമാം തന്ത്രികൾ മീട്ടുക നിൻ മണി വീണയാലെ ഇരുളും മാനവ ചിന്തയിതിൽ മുകുളങ്ങൾ വിടർത്തിയ ഭാമിനി നീ.. ഹോ ! മുകുളങ്ങൾ വിടർത്തിയ ഭാമിനി നീ പ്രദോഷ സന്ധ്യാ ദീപങ്ങൾ തെളിക്കും സുന്ദര മണി നീ താരകേ.. വിണ്ണിൽ മണ്ണിൽ പൂക്കളമെഴുതും സ്വർഗ്ഗ ഭാമിനി മായിക നീ.. സാജു സാനിപ Sanipa Music | Lyrics & Music : Saju Sanipa, Singer : Malavika Sreekumar, Studios & Recording : Sunish, Bensun Creations Song : Prad...