എന്താ പൊന്നേ..
കുറച്ചു കാലം മുൻപ് വനാന്തരങ്ങളിലെ ഒരു പഴയ ഗോത്രത്തിൽ നടന്ന സംഭവത്തിന്ടെ ഭാവന. ഗാനം, ഈ കാലഘട്ടത്തിലെ ശ്രോതാക്കൾക്ക് അനുയോജ്യമായ രീതിയിൽ കാഴ്ച വയ്ക്കുന്നു.
കുറച്ചു കാലം മുൻപ് വനാന്തരങ്ങളിലെ ഒരു പഴയ ഗോത്രത്തിൽ നടന്ന സംഭവത്തിന്ടെ ഭാവന. ഗാനം, ഈ കാലഘട്ടത്തിലെ ശ്രോതാക്കൾക്ക് അനുയോജ്യമായ രീതിയിൽ കാഴ്ച വയ്ക്കുന്നു.
വൃക്ഷക്കൂടാരത്തിൽ താമസിച്ചു നാടോടി ഗാനം പാടുന്നതും ധാന്യങ്ങളും മറ്റു വനവിഭവങ്ങളും ശേഖരം നടത്തുന്നതുമായ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്ന കുടുംബങ്ങളിലെ കമിതാക്കൾ.
കമിതാക്കൾ തമ്മിലുള്ള വാഗ്വാദമാണ് ഈ ഗാനത്തിന്റെ പ്രതിപാദ്യവിഷയം.
കാമുകൻ ആഗ്രഹിച്ച കാമുകി, മറ്റൊരുവന്ടെ വീരതയിലും, പ്രതാപത്തിലും വഴുതിമാറിയ കഥയാണ് സാരം. കാമുകിയെ മനം മാറ്റാൻ പഴയ കാമുകന്റെ ശ്രമവും, കാമുകി തൻ്റെ പ്രവർത്തി ന്യായീകരിക്കുന്നതും വരികളിൽ കാണാം.
എന്താ പൊന്നേ..
================
എന്താ പൊന്നേ , എന്നോടൊപ്പം പാടാനായ് കൂടാത്തു
കാടും മേടും താണ്ടി നാമാ മഞ്ഞിൻ തീരം തീണ്ടാല്ലോ
എന്താലും എന്നെ കൂട്ടാ മാമരത്തിൽ പൂകില്ലോ
ഞാനോ നിന്നിൽ സ്വപ്നം പൂണ്ടിട്ടെന്തേ കാലം ആശിച്ചു
അയ്യോ ! ഞാനേ, മുന്നേ നാൾ നിന്നെ കൂടെ ആശിച്ചു
ഇല്ലീ !, സ്വരം മാറിപ്പോയ് , നീയോ എന്നിൽ ചേരാതു
കഷ്ടം !, സവിധം നാമീനേരം കാലം കുറെ ആയിലോ
നിൻടെ കൂടെ പോരാനോ ഞാനിന്നില്ലീ നേരത്തു്
അയ്യോ ! ഞാനോ, നിന്നെ പാർത്തീ നേരം നീളെ നോക്കീലോ
എന്നോടൊപ്പം വന്നാൽ നാമാ വണ്ടന്മേട്ടിൽ പോകാലോ
പുഴയും തോടും താണ്ടി നാമാ പുല്ലിൻ മേട് തീണ്ടാലോ
വൻവയൽ കതിർ പാടത്തീന്നാ നെല്ലിൻ മണി തേടാല്ലോ
ഞാനാ ധീരൻ വീരനൊപ്പം പൂവിൻ മേട് കണ്ടൂലോ
അതിരസം അതിശയം മാമരത്തിൻ ചമയമേ !
നാളെ നാമാ കൊയ്യും തോപ്പിൽ പൊന്നിൻ മണി തേടൂല്ലോ
നിൻടെ കൂടെ പോരാനോ ഞാനിന്നില്ലീ നേരത്തു്
എന്താ പൊന്നേ , എന്നോടൊപ്പം പാടാനായ് കൂടാത്തു
കാടും മേടും താണ്ടി നാമാ മഞ്ഞിൻ തീരം തീണ്ടാല്ലോ
Music & Lyric writer : Saju Sanipa,
Singers : Khalid, Nimya Lal
Youtube videos : https://www.youtube.com/playlist?list=PLKN1aBTy4JDv4avPE5UObHh7SZ1YaLZeK
https://www.facebook.com/sanipa.in.page