Posts

Showing posts from 2020

എന്താ പൊന്നേ.. സംഗീതവും, സംഗീതവിഷയവും...

Image
എന്താ പൊന്നേ.. കുറച്ചു  കാലം മുൻപ്  വനാന്തരങ്ങളിലെ ഒരു പഴയ ഗോത്രത്തിൽ നടന്ന  സംഭവത്തിന്ടെ  ഭാവന.  ഗാനം,  ഈ കാലഘട്ടത്തിലെ ശ്രോതാക്കൾക്ക്   അനുയോജ്യമായ  രീതിയിൽ  കാഴ്ച വയ്ക്കുന്നു.  വൃക്ഷക്കൂടാരത്തിൽ   താമസിച്ചു നാടോടി ഗാനം പാടുന്നതും ധാന്യങ്ങളും മറ്റു വനവിഭവങ്ങളും  ശേഖരം നടത്തുന്നതുമായ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്ന കുടുംബങ്ങളിലെ കമിതാക്കൾ. കമിതാക്കൾ തമ്മിലുള്ള  വാഗ്വാദമാണ്  ഈ ഗാനത്തിന്റെ പ്രതിപാദ്യവിഷയം. കാമുകൻ ആഗ്രഹിച്ച കാമുകി, മറ്റൊരുവന്ടെ  വീരതയിലും, പ്രതാപത്തിലും വഴുതിമാറിയ കഥയാണ് സാരം. കാമുകിയെ മനം മാറ്റാൻ  പഴയ കാമുകന്റെ ശ്രമവും, കാമുകി  തൻ്റെ  പ്രവർത്തി ന്യായീകരിക്കുന്നതും വരികളിൽ കാണാം. എന്താ പൊന്നേ.. ================ എന്താ പൊന്നേ , എന്നോടൊപ്പം പാടാനായ് കൂടാത്തു കാടും മേടും താണ്ടി നാമാ മഞ്ഞിൻ തീരം തീണ്ടാല്ലോ എന്താലും എന്നെ കൂട്ടാ മാമരത്തിൽ പൂകില്ലോ ഞാനോ നിന്നിൽ സ്വപ്നം പൂണ്ടിട്ടെന്തേ കാലം ആശിച്ചു അയ്യോ ! ഞാനേ, മുന്നേ നാൾ നിന്നെ കൂടെ ആശ...

സുവർണ്ണമുകിലേ... സംഗീതവും, സംഗീതവിഷയവും...

Image
ആകാശത്തു മുകിലിനെ നോക്കി  അതിശയിച്ചു നിൽക്കുന്ന ഒരു കൊച്ചു കുട്ടിയുടെ ആത്മാർത്ഥ ആഗ്രഹമാണ് സുവർണ്ണമുകിലെ  എന്ന ഗാനത്തിന് ആധാരം.  സുവർണ്ണമുകിലിനെ  എന്നും  അതിശയത്തോടു കാണുന്ന കുട്ടിക്ക്, മുകിലിനെ കൂടെ കൂട്ടിയാൽ  തന്ടെ  ഏകാന്തത അവസാനിപ്പിക്കുമെന്നും യഥേഷ്ടം എവിടെയും  കൂടെ പറന്നു പോകാമെന്നും ആശിക്കുന്നു. ദിശ തെറ്റി പറക്കുന്ന മുകിലിന്   മാര്‍ഗനിര്‍ദ്ദേശം  അത്യാവശ്യമാണെന്നും അവൾ മനസിലാക്കുന്നു. കൂടെ വന്നാൽ ഉത്തമ തോഴിയാകാമെന്നും കുട്ടി ഉറപ്പു കൊടുത്തിരിക്കുന്നു. പല തവണ അപേക്ഷിച്ചിട്ടും കൂടെ വരുന്നില്ല എന്ന് കണ്ട കുട്ടിയുടെ ആത്മ രോദനമാണ് ഈ ഗാനത്തിന്ടെ സാരം   സുവർണ്ണമുകിൽ  ================ സുവർണ്ണമുകിലേ,  സുവർണ്ണമുകിലേ,  അരികിൽ അണയുമോ നീ ? സുന്ദരമായൊരു സ്വപ്‌നത്തെ വിടർത്തും സുവർണ്ണ സഹചരനേ  അനന്തമാകുമീ നീല വിഹായസ്സിൽ നീന്തി യകലരുതേ  എന്നെയീനേരം കൂട്ടീടുമെന്നാൽ അണയാം  നിൻ തുണയായ് ! വരുമോ നീ വിൺമുകിലേ  വഹിക്കൂ  നീ  വൻ ചിറകിൽ...

സ്വപ്ന സൗഗന്ധികം... സംഗീതവും, സംഗീതവിഷയവും...

Image
സ്വപ്ന സൗഗന്ധികം... ... .. സംഗീതവിഷയം... സമയചക്രത്തിൽ  ഒരു സ്വപ്നം പോലെ വിടരുന്ന സൗഗന്ധികപ്പൂക്കളല്ലയോ  നാം... സൗഗന്ധിക പൂക്കൾ വിടരുന്ന സമയം  വസന്തത്തിന്റെ ശോഭ പരത്തുന്നു. ഹ്രസ്വവും സുന്ദരമായ ഋതു കാലത്തു  ആസ്വദിക്കുവാനും ആസ്വദിക്കപ്പെടുവാനും ഉള്ള  സന്ദര്‍ഭങ്ങൾ ബഹുവിധം. സൗരഭ്യം പരത്തുന്ന സൗഗന്ധികപ്പൂക്കൾ പോലെയാണോ നാമും.  ഗാനം കേട്ട്‌  നോക്കൂ..  സ്വപ്ന സൗഗന്ധികം =================== സമയരഥത്തിൽ  ഒഴുകിവരുന്നൊരു  സ്വപ്ന  സൗഗന്ധികമല്ലോ നാം..  വിടരുമീ വേളയിൽ ചൊരിയുമീ സുഗന്ധം  രാഗവസന്തമായ് ഉണർത്തീടുമ്പോൾ                                 സമയരഥത്തിൽ..... വശ്യ സുന്ദര  ഋതു പകലൊളിയിൽ  തേൻ വണ്ടി-ണയായ് പൂകിടുമ്പോൾ  ഈണമൊഴിഞ്ഞൊരു വണ്ടിണ  മൂളും  രാഗ ധ്വനത്തിൽ മയങ്ങിടുമ്പോൾ  പൂമ്പൊടി ചിന്നും പവന ഹനത്താൽ  ആടിയുലഞ്ഞീ  മാ തലത്തിൽ  അസ്തമസന്ധ്യയിലലിയുമീ നൊമ്പരം  സപ്‌തകിരണത്താൽ മാഞ്ഞിടുമോ...