Posts

Showing posts from July, 2022

കുഞ്ഞികുടിയിൽ കിനാവ് ചൂടും കുഞ്ഞി പൂം തേൻ കിളിയേ..

Image
കുഞ്ഞികുടിയിൻ പൊന്മലരേ … കുഞ്ഞി പൂം തേൻ കിളിയേ … കുഞ്ഞികുടിയിൽ കിനാവ് ചൂടും കുഞ്ഞി പൂം തേൻ കിളിയേ കുഞ്ഞി മലർ പൂവും ചൂടി കണ്ണെഴുതി നീ വായോ .. ഈ മുറ്റത്തു പൂത്തു നിൽക്കും മലർ മുല്ലയിൻ പൂ നുള്ളാൻ എന്തുവോ നീ എത്തിടാത്തു കുഞ്ഞിയിളം തേൻകിളിയേ പുഞ്ചമലർ പൂവിറുക്കും കണ്മണിയാം പൂം കുളിരേ സിന്ദുര കുളിർ പീലി ചാർത്തി വളയും കിലുക്കി നീ വായോ.. എന്തേ നിനക്കി മൂകഭാവം എന്നെ യിപ്പോൾ കാണുമ്പോൾ നിൻ വിഷാദം ചൊല്ലിടു നീ പൊന്നിൻ മുത്തേ പൂം കിളിയേ എന്തേ നിനക്കി ആർദ്ര വദനം നിൻ കണ്ണിൽ കാണ് വൂ ഞാൻ എൻ മനം ഉരുകി പോമേ നീ തകർന്നാൽ തേൻ കുളിരേ കുഞ്ഞികുടിയിൻ പൊന്മലരേ കുഞ്ഞി പൂം തേൻ കിളിയേ കുഞ്ഞി മലർ പൂവും ചൂടി കണ്ണെഴുതി നീ വായോ .. എന്തേ നിനക്കി വിഷാദ വര്‍ണ്ണം ആ ധ്വനിയിൽ കേൾപ്പൂ ഞാൻ നിൻ വേദന ചൊല്ലുമോ നീ പൊന്നിൻ മുത്തേ പൂം കിളിയേ എങ്ങോ മറഞ്ഞാ മന്ദഹാസം ഈ മനസ്സിൽ കുളിരേകാൻ എങ്ങുവോ പറന്നകന്നോ കിനാവു പോൽ തേൻ കിളിയേ കുഞ്ഞികുടിയിൻ പൊന്മലരേ … കുഞ്ഞി പൂം തേൻ കിളിയേ … കുഞ്ഞി മലർ പൂവും ചൂടി കണ്ണെഴുതി നീ വായോ .. Sanipa Music Lyrics & Music : Saju Sanipa, Singer...