Posts

Showing posts from January, 2020

സ്വപ്ന സൗഗന്ധികം... സംഗീതവും, സംഗീതവിഷയവും...

Image
സ്വപ്ന സൗഗന്ധികം... ... .. സംഗീതവിഷയം... സമയചക്രത്തിൽ  ഒരു സ്വപ്നം പോലെ വിടരുന്ന സൗഗന്ധികപ്പൂക്കളല്ലയോ  നാം... സൗഗന്ധിക പൂക്കൾ വിടരുന്ന സമയം  വസന്തത്തിന്റെ ശോഭ പരത്തുന്നു. ഹ്രസ്വവും സുന്ദരമായ ഋതു കാലത്തു  ആസ്വദിക്കുവാനും ആസ്വദിക്കപ്പെടുവാനും ഉള്ള  സന്ദര്‍ഭങ്ങൾ ബഹുവിധം. സൗരഭ്യം പരത്തുന്ന സൗഗന്ധികപ്പൂക്കൾ പോലെയാണോ നാമും.  ഗാനം കേട്ട്‌  നോക്കൂ..  സ്വപ്ന സൗഗന്ധികം =================== സമയരഥത്തിൽ  ഒഴുകിവരുന്നൊരു  സ്വപ്ന  സൗഗന്ധികമല്ലോ നാം..  വിടരുമീ വേളയിൽ ചൊരിയുമീ സുഗന്ധം  രാഗവസന്തമായ് ഉണർത്തീടുമ്പോൾ                                 സമയരഥത്തിൽ..... വശ്യ സുന്ദര  ഋതു പകലൊളിയിൽ  തേൻ വണ്ടി-ണയായ് പൂകിടുമ്പോൾ  ഈണമൊഴിഞ്ഞൊരു വണ്ടിണ  മൂളും  രാഗ ധ്വനത്തിൽ മയങ്ങിടുമ്പോൾ  പൂമ്പൊടി ചിന്നും പവന ഹനത്താൽ  ആടിയുലഞ്ഞീ  മാ തലത്തിൽ  അസ്തമസന്ധ്യയിലലിയുമീ നൊമ്പരം  സപ്‌തകിരണത്താൽ മാഞ്ഞിടുമോ...